Latest NewsIndia

ആഫ്രിക്കന്‍-അമേരിക്കന്‍ പൗരനുമായി മകളുടെ വിവാഹം ഉറപ്പിച്ച ഗായികയ്ക്കെതിരെ സൈബര്‍ ആക്രമണം

മകളുടെ വിവാഹത്തെ ചൊല്ലി പ്രശസ്ത കര്‍ണാടക സംഗീതഞ്ജയും പിന്നണി ഗായികയുമായ സുധാ രഘുനാഥനെതിരെ സൈബര്‍ ആക്രമണം. ജൂലൈ 24 ന് ചെന്നൈയില്‍ വെച്ചാണ് ഇവരുടെ വിവാഹം. വിവാഹ വാര്‍ത്തയും ക്ഷണക്കത്തും പ്രചരിച്ചതിന് പിന്നാലെ സുധയ്ക്ക് നേരേ വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. സുധയും കുടുംബവും മതം മാറിയെന്നാണ് പ്രധാന ആരോപണം. വരനെ നിറത്തിന്‍റെ പേരില്‍ അധിക്ഷേപിച്ചാണ് മറ്റൊരു വിഭാഗം രംഗത്തെത്തിയത്.

നിരവധിപേര്‍ സുധ രഘുനാഥനെ പിന്തുണച്ച് കൊണ്ടും സംസാരിക്കുന്നുണ്ട്. അവരുടെ മകളുടെ വിവാഹക്കാര്യം അവരുടെ കുടുംബകാര്യമാണ് നമുക്കതിലെന്താണ് കാര്യമെന്നാണ് ചിലർ ചോദിക്കുന്നത്. സുധയുടെ മകള്‍ സ്വയംപര്യാപ്തയാണ്. അവള്‍ സുധയുടെ അടിമല്ല. ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാം. സുധ മതം മാറിയിട്ടുണ്ടെങ്കില്‍ അത് അവരുടെ വ്യക്തിപരമായ ഇഷ്ടമെന്നാണ് മറ്റൊരാൾ വ്യക്തമാക്കുന്നത്. ക്രിസ്ത്യന്‍ ഭക്തിഗാനമാലപിച്ചതിന്‍റെ പേരില്‍ 2018 ഓഗസ്റ്റില്‍ ഗായകരായ നിത്യശ്രീ മഹാദേവന്‍, ഒ എസ് അരുണ്‍ എന്നിവര്‍ക്ക് നേരെയും സമാനരീതിയിലുള്ള അക്രമങ്ങളുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button