ബെയ്ജിംഗ്: ബെയ്ഡോ നാവിഗേഷന്‍ സാറ്റലൈറ്റ് സംവിധാനത്തിലെ പുതിയ ഉപഗ്രഹം ചൈന വിക്ഷേപിച്ചു. ചൈന സ്വന്തമായി സൃഷ്ടിച്ച ബെയ്ഡോ ദിശാസൂചക ഉപഗ്രഹ സംവിധാനത്തിലെ 46-ാമത്തെ ഉപഗ്രഹമാണ് വിക്ഷേപിച്ചത്. സിച്ച്വാനിലെ ഷിചാംഗ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചത്. ചൊവ്വാഴ്ച രാവിലെ 2.09ന് ലോംഗ് മാര്‍ച്ച്-3ബി റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. യുഎസിന്റെ ദിശാസൂചക സംവിധാനമായ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റത്തിന് (ജിപിഎസ്) ബദലായാണ് ചൈന ബെയ്ഡോ സംവിധാനം കൊണ്ടുവന്നത്.
Post Your Comments