Latest NewsIndia

‘ചന്ദ്രയാൻ’ ബഹിരാകാശത്തേക്ക് കുതിക്കുന്നതിനുപിന്നാലെ ചന്ദ്രനിലെത്താൻ കാത്തുനിൽക്കുന്നവരുടെ നിരയും നീളുന്നു

‘ചന്ദ്രയാൻ’ ബഹിരാകാശത്തേക്ക് കുതിക്കുന്നതിനുപിന്നാലെ ചന്ദ്രനിലെത്താൻ കാത്തുനിൽക്കുന്നവരുടെ എണ്ണവും കൂടുന്നു. ചന്ദ്രനിലാദ്യമായി മനുഷ്യനെ എത്തിച്ച യു.എസ്. 45 വർഷത്തിനുശേഷം വീണ്ടും ചന്ദ്രനിൽ ബഹിരാകാശസഞ്ചാരികളെ ഇറക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ദൗത്യത്തിന്റെ പേര് ‘ആർടെമിസ്’ എന്നായിരിക്കും. ഗ്രീക്ക് പുരാണങ്ങളിൽ അപ്പോളോയുടെ സഹോദരിയാണ് ആർടെമിസ്. ഈ ദൗത്യത്തിൽ ചന്ദ്രോപരിതലത്തിൽ കാലുകുത്താൻ ഒരു സ്ത്രീയും ഉണ്ടാകുമെന്നതിനാലാണ് പേര് ഇങ്ങനെയാക്കിയത്. വരാനിരിക്കുന്ന ദൗത്യത്തിൽ യൂറോപ്യൻ സ്പേസ് ഏജൻസിയും പങ്കാളിയായിരിക്കും. ഗ്രീക്ക് ദേവനായ ‘അപ്പോളോ’യുടെ പേരുള്ള ബഹിരാകാശവാഹനങ്ങളിലായിരുന്നു ഇത്രയുംനാൾ യു.എസ്. ചന്ദ്രനിലേക്ക് മനുഷ്യരെ അയച്ചിരുന്നത്. അതേസമയം ചാന്ദ്രപര്യവേക്ഷണത്തിൽ കാര്യമായ നേട്ടങ്ങളൊന്നും ഇതേവരെ ഉണ്ടാക്കിയിട്ടില്ലാത്ത യൂറോപ്യൻ രാജ്യങ്ങളും വരുംവർഷങ്ങളിൽ ചാന്ദ്രദൗത്യങ്ങൾ ശക്തമാക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button