ശരീരത്തില്‍ വെള്ളം കുറയുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാണ്. അതുകൊണ്ടാണ് ദിവസവും 12 ഗ്ലാസ് വെള്ളം കുടിക്കാന്‍ വിദഗ്ധര്‍ പറയുന്നത്. നമ്മുടെ ശരീരത്തിലെ മിക്ക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതില്‍ വെള്ളം അനിവാര്യമായ പങ്ക് വഹിക്കുന്നുണ്ട്. അതേസമയം ആരോഗ്യത്തിന് തണുത്ത വെള്ളത്തെക്കാള്‍ നല്ലത് ചൂടുവെള്ളമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
പ്രതിരോധശേഷി കൂട്ടാന്‍ വളരെ നല്ലതാണ് ചൂടുവെള്ളമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ആഹാരശേഷം തണുത്ത വെള്ളം കുടിക്കുമ്പോള്‍ കൊഴുപ്പടങ്ങിയ പദാര്‍ഥങ്ങള്‍ കട്ടിയാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇത് ശരിയായ ദഹനപ്രക്രിയെ തടസപ്പെടുത്തും. എന്നാല്‍ തണുത്ത വെള്ളത്തിന് പകരം ആഹാരത്തിന് ശേഷം ചെറുചൂടുവെള്ളം കുടിക്കുന്നത് ഇത്തരത്തിലുള്ള അപകടസ്ഥിതി ഒഴിവാക്കാന്‍ സഹായിക്കും. വെറും വയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് മലബന്ധം ഇല്ലാതാക്കും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചായയോ കാപ്പിയോ കുടിക്കുന്നതിന് പകരം തേന്‍ അല്ലെങ്കില്‍ നാരങ്ങാനീര് ചേര്‍ത്ത ചെറുചൂടുവെള്ളം കുടിക്കുക. ശരീരഭാരം കുറയ്ക്കാന്‍ ഇതു സഹായിക്കും. ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് അലിയിക്കാന്‍ ചൂടുവെള്ളം കുടിക്കുന്നത് വളരെയധികം പ്രയോജനപ്പെടും. അടിവയറ്റിലെ പേശികള്‍ വലിഞ്ഞു മുറുകുന്നതുപോലെയുള്ള വേദന ആര്‍ത്തവകാലത്ത് സാധാരണമാണ്. ചെറുചൂടുവെള്ളം കുടിക്കുന്നത് പേശികളുടെ അയവിനു സഹായിക്കുന്നു. അതിലൂടെ ആര്‍ത്തവകാലത്തെ വേദനയ്ക്ക് ആശ്വാസം ലഭിക്കും. കൂടാതെ ചര്‍മ്മ സൗന്ദര്യത്തിനും ആരോഗ്യത്തിനും ചൂടുവെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.
Post Your Comments