KeralaLatest NewsNewsLife Style

എല്ലാ ദിനവും അൽപ്പം ചൂട് വെള്ളം കുടിച്ച് തുടങ്ങാം: ഗുണങ്ങൾ ഇതാണ്

 

മികച്ച ആരോഗ്യം ഉണ്ടാകാനായി പല വിധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് നമ്മൾ. പല വിധത്തിലുള്ള ഡയറ്റുകൾ സ്വീകരിച്ചും വ്യായാമം ചെയ്തുമെല്ലാം ആരോഗ്യം നാം കാത്ത് സൂക്ഷിക്കാറുണ്ട്. എന്നാൽ എല്ലായ്‌പ്പോഴും ആരോഗ്യത്തോടെയിരിക്കാൻ ഒരു ഗ്ലാസ് ചൂടുവെള്ളം മാത്രം മതിയെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ?. എന്നാൽ വിശ്വസിച്ചേ പറ്റു. നിത്യേന രാവിലെ ചൂട് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നാണ് പറയുന്നത്.

ദിവസേന രാവിലെ ചൂടുവെള്ളം കുടിക്കുന്നതിലൂടെയാണ് നമുക്ക് മികച്ച ആരോഗ്യം നേടിയെടുക്കാൻ സാധിക്കുക. സാധാരണയായി ചായ, കാപ്പി, ജ്യൂസുകൾ എന്നിവയാണ് അധികം പേരും രാവിലെ വെറും വയറ്റിൽ കഴിക്കാറുള്ളത്. എന്നാൽ ഇതെല്ലാം പലവിധ ആരോഗ്യപ്രശ്‌നങ്ങൾ കാരണമായേക്കും. എന്നാൽ വെറും വയറ്റിൽ രാവിലെ ചൂട് വെള്ളം കുടിക്കുന്നത് വയറ് ശുദ്ധിയാകാനും, ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും സഹായിക്കുന്നു.

ഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ നിത്യേന രാവിലെ ചൂട് വെള്ളം ശീലമാക്കുന്നത് നന്നായിരിക്കും. ചൂട് വെള്ളം വെറും വയറ്റിൽ കഴിക്കുന്നത് കഫ ദോഷം ഇല്ലാതാക്കുമെന്നാണ്  പറയുന്നത്. അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാനും ചൂട് വെള്ളത്തിന് സാധിക്കും.

ശരീരത്തിലെ ചൂട് ഇല്ലാതാക്കാൻ ദിവസേന ചൂട് വെള്ളം കുടിയ്‌ക്കുന്നത് നന്നായിരിക്കും. ഇത് ദഹനത്തെ സുഗമമാക്കുകയും, ഗ്യാസിന്റെ വിഷമതകൾ ഇല്ലാതാക്കുകയും ചെയ്യുന്നു. മലബന്ധം തടയാനും നിത്യവും രാവിലെ ചൂട് വെള്ളം കുടിയ്‌ക്കുന്നത് നന്നായിരിക്കും.

ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ധാരാളം വെള്ളം കുടിയ്‌ക്കണം എന്നാണ് പൊതുവെ പറയാറുള്ളത്. ദിവസേന ചൂട് വെള്ളം കുടിയ്‌ക്കുന്നത് മുഖക്കുരു കുറയാൻ സഹായിക്കുന്നു. മറ്റ് ചർമ്മ പ്രശ്‌നങ്ങൾക്കും മുടി കൊഴിച്ചിൽ കുറയുന്നതിനും ചൂട് വെള്ളം ഗുണകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button