Latest NewsKerala

കേരള സർക്കാർ ടൂറിസം വകുപ്പിൻ്റെ നേതൃത്വത്തിലുള്ള മൺസൂൺ പാക്കേജ് കാനന മഴ യാത്രയ്ക്ക് തുടക്കം

തിരുവനന്തപുരം: കേരള സർക്കാർ ടൂറിസം വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൺസൂൺ പാക്കേജ് കാനന മഴ യാത്രയ്ക്ക് തുടക്കം കുറിച്ചു. രാവിലെ 8 മണിക്ക് ചാലക്കുടി റെസ്റ്റ് ഹൗസിൽ നിന്ന് ആരംഭിച്ച് വൈകീട്ട് 7 മണിക്ക് തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര.

അതിരപ്പിള്ളി-വാഴച്ചാൽ- തുമ്പൂർമുഴി ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിൽ ടുറിസം പദ്ധതി എല്ലാ വർഷവും മഴക്കാലത്ത് സംഘടിപ്പിക്കാറുണ്ട്. നിരവധി വിനോദസഞ്ചാരികളാണ് പാക്കേജിൽ മഴയാസ്വദിച്ച് മടങ്ങുന്നത്. മഴക്കാലത്ത് നിറഞ്ഞൊഴുകുന്നവയാണ് അതിരപ്പിള്ളി. വാഴച്ചാൽ, ആനക്കയം, ചാർപ്പ വെള്ളച്ചാട്ടങ്ങളും ഷോളയാർ, പെരിങ്ങൽകുത്ത് തുടങ്ങിയ സ്ഥലങ്ങളും അതിമനോഹരമാണ്.

അതിരപ്പിള്ളി വാഴച്ചാൽ തുമ്പൂർമുഴി ഡി എം സി യുടെ നേതൃത്യത്തിലാണ് മഴയാത്രയൊരുക്കുന്നത്. മഴ യാത്രയിൽ പങ്കെടുക്കുന്നവർക്ക് ബാഗ്, കുട ഗിഫ്റ്റുകൾ എന്നിവ സൗജന്യമായി ലഭിക്കുന്നതാണ്. മഴയുടെ വശ്യ സൗന്ദര്യവും, മതി വരുവോളം ആസ്വദിക്കാനായി ജംഗിൾ സഫാരി മഴ യാത്രയാണിത്. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, കരിപ്പെട്ടി കാപ്പി, കപ്പ പുഴുങ്ങിയത്. മുളക് ചമന്തി കർക്കിടക മരുന്ന് കിറ്റ്, മറ്റ് സൗകര്യങ്ങളും ഗൈഡിൻ്റെ സേവനവും ലഭിക്കും.

തുമ്പൂർമുഴി, അതിരപ്പിള്ളി മഴക്കാലത്ത് മാത്രം ദൃശ്യമാകുന്ന ചാർപ്പ വെള്ളച്ചാട്ടം, വാഴച്ചാൽ, പൊരിങ്ങൽകുത്ത്, ആനക്കയം ഷോളയാർ ഡാം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരമുണ്ടായിരിക്കുന്നതാണ്. ഒരാൾക്ക് ആയിരം രൂപയാണ് നിരക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button