തിരുവനന്തപുരം : തലസ്ഥാന നഗരിയിലെ ഭീതിയിലാഴ്ത്തിയ കാറോട്ടത്തിനു പിന്നിലെ കാരണം വ്യക്തമാക്കി യുവതി . . മാനസിക സമ്മര്‍ദത്തിലാണ് അമിതവേഗതയില്‍ കാര്‍ പായിച്ചതെന്നാണ് ഇവര്‍ മൊഴി നല്‍കിയതെന്നു പൊലീസ് പറഞ്ഞു. മലയിന്‍കീഴ് തറട്ട സിഎസ്ഐ ചര്‍ച്ചിന് സമീപം ഡ്രീം ഹൗസില്‍ മിനി ജോയിയെ (39)യാണ് സംഭവത്തെ തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചത്. ശനിയാഴ്ച വൈകിട്ടാണ് നഗരത്തെ ഞെട്ടിച്ച് രണ്ടിടങ്ങളില്‍ അമിത വേഗതയില്‍ എത്തിയ കാര്‍ വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയത്.
കരമനയില്‍ വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച കാര്‍ കമ്മിഷണര്‍ ഓഫിസിന് മുന്‍വശത്ത് ഓട്ടോയില്‍ ഇടിച്ചശേഷം നിര്‍ത്താതെ പോയി.തെറിച്ചു വീണ ഓട്ടോ ഡ്രൈവര്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
രണ്ടിടങ്ങളിലെ അപകടങ്ങളിലായി അഞ്ച് ബൈക്കുകളും ഒരു ഓട്ടോയുമാണ് തകര്‍ന്നത്. സിസിടിവികളില്‍ നിന്നു കാറിന്റെ നമ്പര്‍ പൊലീസിന് ലഭിച്ചിരുന്നു. നെടുമങ്ങാട് സ്വദേശി ഷൈമ മോളുടെ കാറാണെന്ന് കണ്ടെത്തി. ഉടമയെ ബന്ധപ്പെട്ടപ്പോള്‍ വാഹനമോടിച്ച ആളിനെക്കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു
Post Your Comments