Latest NewsKerala

ട്രാക്ക് നവീകരണം; ട്രെയിനുകൾ റദ്ദാക്കി

കൊ​ച്ചി: ട്രാ​ക്ക് ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇന്ന് മു​ത​ല്‍ പാ​സ​ഞ്ച​ര്‍ സ​ര്‍​വീ​സു​ക​ള്‍​ക്ക് നിയന്ത്രണം. എ​റ​ണാ​കു​ളം-​കുമ്പളം റെ​യി​ല്‍​പാ​ത​യിൽ ട്രാ​ക്ക് ന​വീ​ക​ര​ണം നടക്കുന്നതിനാൽ ജൂ​ലൈ എ​ട്ടു വ​രെയാണ് ഇതുവഴിയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആ​ല​പ്പു​ഴ വ​ഴി​യു​ള്ള എ​റ​ണാ​കു​ളം-​കാ​യം​കു​ളം പാ​സ​ഞ്ച​ര്‍ (56381), കാ​യം​കു​ളം-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ര്‍ (56382) സ​ര്‍​വീ​സു​ക​ള്‍ ഈ ദിവസങ്ങളിൽ പൂർണമായി റദ്ദാക്കി. തി​ങ്ക​ളാ​ഴ്ച ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ആ​ല​പ്പു​ഴ വ​ഴി​യു​ള്ള എ​റ​ണാ​കു​ളം-​കൊ​ല്ലം മെ​മു (66303), കൊ​ല്ലം-​എ​റ​ണാ​കു​ളം മെ​മു (66302) സ​ര്‍​വീ​സ് ന​ട​ത്തി​ല്ല. കാ​യം​കു​ളം-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ര്‍ (56380) തൂ​റ​വൂ​രി​ലോ കു​മ്പ​ളം സ്റ്റേ​ഷ​നി​ലോ 35 മി​നി​റ്റ് പി​ടി​ച്ചി​ടു​മെ​ന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button