കൊച്ചി : ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയവര്‍ക്ക് നന്ദി പറയുകയാണ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി (എന്‍ഐഒ) യിലെ വിദ്യാര്‍ത്ഥികള്‍. പ്രളയകാലത്ത് കേരളത്തിന്റെ രക്ഷകരായ മത്സ്യത്തൊഴിലാളികള്‍ക്കു നന്ദി പറയാനായി പതിനായിരക്കണക്കിന് കടലാസ് തോണികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഒന്നും, രണ്ടുമല്ല, 65,000 എണ്ണം. മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ച 65,000 ജീവനുകളെയാണ് പ്രതിനിധീകരിക്കുന്നതിനാണ് ഓരോ തോണിയും ഒരുക്കിയിരിക്കുന്നത്.
പ്രളയകാലത്തു രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച തോണിയില്‍ ഈ 65,000 കടലാസ് തോണികള്‍ നിറച്ച് ‘നന്ദിയുടെ കപ്പല്‍’ (ഷിപ് ഓഫ് ഗ്രാറ്റിറ്റിയൂഡ്) എന്ന ആര്‍ട് ഇന്‍സ്റ്റലേഷന്‍ ഓഗസ്റ്റ് 15ന് എന്‍ഐഒയില്‍ സ്ഥാപിക്കും. പ്രളയ കാലത്ത് തോണിയില്‍ രക്ഷാദൂതരായി എത്തിയ മത്സ്യത്തൊഴിലാളികളോടുള്ള നന്ദി, സ്‌നേഹമായി നിറച്ച കപ്പല്‍. നമ്മളെ രക്ഷിക്കാനായി ആരും വിളിക്കാതെയാണ് അവര്‍ കയറി വന്നത്. അവരുടെ സ്‌നേഹത്തിനു നമ്മള്‍ തിരിച്ചൊന്നും നല്‍കിയില്ല. അവരോടുള്ള കടപ്പാടാണ് ഈ ആര്‍ട് ഇന്‍സ്റ്റലേഷനില്‍ നിറയുന്നത് സംഘാടകരായ ഗുഡ്കര്‍മ ഫൗണ്ടേഷന്‍ ട്രസ്റ്റി ലക്ഷ്മി മേനോന്‍ പറഞ്ഞു.
ഫ്രന്‍ഡ് ഷിപ് പദ്ധതിയുടെ ഭാഗമായാണ് ‘നന്ദിയുടെ കപ്പല്‍’ എന്ന ആര്‍ട് ഇന്‍സ്റ്റലേഷനും ഒരുക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയൊരുക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇതിനകം മികച്ച പ്രതികരണമാണു ലഭിച്ചത്. 24 രൂപ വാര്‍ഷിക പ്രീമിയമടച്ചാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതാണു പദ്ധതി. ഇതിനകം 10,000 പേര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കാനുള്ള വാഗ്ദാനങ്ങള്‍ ലഭിച്ചു.
Post Your Comments