റിയാദ് : തുര്‍ക്കിയുടെ ഉത്പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിയ്ക്കാന്‍ സൗദിയിലെ ജനങ്ങളോട് മന്ത്രാലയത്തിന്റെ ആഹ്വാനം. ഇതിനായി സൗദിയില്‍ കാമ്പയിന്‍ ആരംഭിച്ചു. സൗദിക്കെതിരായ തല്‍പര കക്ഷികളുടെ നീക്കത്തിന് തുര്‍ക്കി പിന്തുണ നല്‍കുന്നുവെന്നാരോപിച്ചാണ് കാമ്പെയിന്‍. ഖശോഗി കൊലപാതകത്തില്‍ സൗദിക്ക് പങ്കുണ്ടെന്ന് തുര്‍ക്കി പ്രസിഡണ്ട് പറഞ്ഞിരുന്നു.
തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ചാണ് മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പിടിയിലായത് സൗദി ഉദ്യേഗസ്ഥരായിരുന്നു. ഇത് സംബന്ധിച്ച യു.എന്‍ റിപ്പോര്‍ട്ടിന് പിന്നാലെ സൗദി കൊലപാതകത്തിന് വില കൊടുക്കേണ്ടി വരുമെന്ന് തുര്‍ക്കി പ്രസിഡണ്ട് പറഞ്ഞു. ഇതിന് പിന്നാലെയാണ് നേരത്തെ ആരംഭിച്ച തുര്‍ക്കി വിരുദ്ധ കാമ്പയിന്‍ ശക്തിയാര്‍ജിക്കുന്നത്.
Post Your Comments