ന്യൂഡല്‍ഹി: ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് മുസ്ലീം യുവാവ് മരിച്ച സംഭവത്തില്‍ ബിജെപിയേയും ആര്‍എസ്എസിനേയും രൂക്ഷമായി വിമര്‍ശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി എംപി. ബിജെപിയും ആര്‍എസ്എസും മുസ്ലിംകള്ക്കെതിരായ മനോഭാവം സൃഷ്ടിച്ചതിനാല് ആള്‍ക്കൂട്ട മര്‍ദ്ദനങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ലെന്ന് ഒവൈസി പറഞ്ഞു.
മുസ്ലിംകള് തീവ്രവാദികളും ദേശവിരുദ്ധരും പശുവിനെ കൊല്ലുന്നവരുമാണെന്ന മനോഭാവം സൃഷ്ടിക്കുന്നതില്‍ അവര്‍ വിജയിച്ചു എന്നും ഒവൈസി പറഞ്ഞ. കഴിഞ്ഞ ദിവസമാണ് ജാര്‍ഖണ്ഡിലെ ഖര്‍സവാന്‍ ജില്ലയില്‍ തബ്രിസ് അന്‍സാരി എന്ന യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്.
Post Your Comments