
മനാമ: പ്രവാസികള്‍ക്ക് പ്രത്യേക താമസപദ്ധതി ഒരുക്കി സൗദി. സമ്പന്നരായ വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനായി പ്രത്യേക ദീര്‍ഘകാല താമസപദ്ധതിയാണ് സൗദി ആരംഭിച്ചിരിക്കുന്നത്. സ്വതന്ത്രമായ സഞ്ചാരം, വസ്തുവകകള്‍ സ്വന്തമാക്കാനുള്ള അനുവാദം, രാജ്യത്ത് ബിസിനസ് ചെയ്യാനുള്ള അവകാശം എന്നിവ പുതിയ താമസാനുമതി വിദേശികള്‍ക്ക് ഉറപ്പുനല്‍കുന്നു.പുതിയ താമസപദ്ധതിയില്‍ വിസ ലഭിക്കുന്നവര്‍ തന്നെയായിരിക്കും അവരുടെ സ്‌പോണ്‍സര്‍. ഗ്രീന്‍ കാര്‍ഡ് മാതൃകയിലാണ് സൗദി പദ്ധതി നടപ്പാക്കുന്നത്. ഇതുവഴി കുടിയേറ്റക്കാര്‍ക്ക് പത്തുവര്‍ഷത്തേക്ക‌് രാജ്യത്ത് സ്ഥിരമായി താമസിക്കുകയും ജോലി ചെയ്യുകയും അതുകഴിഞ്ഞ് കാർഡ് പുതുക്കാവുന്നതുമാണ്. കൂടാതെ വിദേശപ്രതിഭകള്‍ക്ക് ദീര്‍ഘകാലതാമസത്തിന‌് ഗോള്‍ഡന്‍ കാര്‍ഡും സൗദി പരിഗണിക്കുന്നുണ്ട്. ഇതിനാവശ്യമായ നടപടികള്‍ക്ക് തൊഴില്‍, സാമൂഹികവികസന മന്ത്രാലയം ഈ വര്‍ഷം ഏപ്രിലില്‍ തുടക്കമിട്ടിരുന്നു.
Post Your Comments