ന്യൂ ഡല്‍ഹി: അയ്യന്റെ പൂങ്കാവനത്തില്‍ മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് ഭൂമി കൈയ്യേറ്റം നടത്തുന്നത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം ഇരമ്പുന്നു. പാഞ്ചാലിമേടില്‍ കുരിശ് കൃഷിക്കെതിരെ നടപടി സ്വീകരിക്കാത്ത പിണറായി സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധ നിലപാടിനെതിരെ ഡല്‍ഹിയില്‍ കേരള ഹൗസിലേക്ക് ഹിന്ദു ഐക്യവേദി നാമജപയാത്ര സംഘടിപ്പിച്ചു.
കേരളത്തിലെ ഹൈന്ദവരുടെ ആചാര അനുഷ്ഠാനങ്ങള്‍ക്ക് മേല്‍ കൈകടത്തുന്ന നടപടി പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.കുരിശു നാട്ടിയുള്ള ഭൂമി കയ്യേറ്റത്തിന് ഒത്താശ ചെയുന്ന സര്‍ക്കാരാണ് കേരളത്തില്‍ ഉള്ളതെന്ന് നാമജപ യാത്രക്ക് നേതൃത്വം നല്‍കിയ എം.ആര്‍. വിജയന്‍ പറഞ്ഞു. അയ്യപ്പസ്വാമിയുടെ പൂങ്കാവനം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹൈന്ദവ സംഘടനകള്‍ ഡല്‍ഹിയില്‍ പ്രതിഷേധം നടത്തിയത്.
കേരള ഹൗസിലേക്ക് നടത്തിയ നാമജപ പ്രതിഷേധത്തില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തുപൗരാണികമായ പാഞ്ചാലിമേടിനെ സംരക്ഷിക്കാന്‍ മറ്റൊരു നിലക്കല്‍ സമരത്തിന് ഹൈന്ദവ സമൂഹത്തെ നിര്‍ബന്ധിതരാക്കരുതെന്ന് ഹിന്ദു ഐക്യവേദി മുന്നറിയിപ്പ് നല്‍കി.
Post Your Comments