പുതിയ മോഡൽ ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് മോട്ടോറോള. വണ്‍ സീരിസിലെ രണ്ടാമത്തെ ഫോണായ വണ്‍ വിഷന്‍ എന്ന മോഡലാണ് പുറത്തിറക്കിയത്. പഞ്ച് ഹോള്‍ സെൽഫി ക്യാമറയോട് കൂടിയ ഫുള്‍ സ്‌ക്രീന്‍ ആണ് പ്രധാന പ്രത്യേകത.
6.3 ഇഞ്ച് എഫ്‌എച്ച്‌ഡി പ്ലസ് സ്‌ക്രീന്‍, ഇന്‍ബില്‍ട്ട് ഫിംഗര്‍ സെന്‍സർ, 48 എംപി പ്രൈമറി സോണി ഐഎംഎക്‌സ് 586 സെൻസർ + 5എംപി ഇരട്ട പിൻക്യാമറ, 25എംപി സെൽഫി ക്യാമറ 3,500 എംഎഎച്ച് ബാറ്ററിയാണ് മറ്റു സവിശേഷതകൾ. ബ്രോണ്‍സ് ഗ്രേഡിയന്റ്, സഫയര്‍ ഗ്രേഡിയന്റ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. വില സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല
Post Your Comments