ആലപ്പുഴ : മുന്‍ മിസ് കേരള മത്സരാര്‍ത്ഥിയും ടിവി അവതാരകയുമായ മെറിന്‍ ബാബുവിന്റെ മരണത്തില്‍ ദുരൂഹത. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാണിച്ച് മെറിന്റെ മാതാപിതാക്കള്‍ കൊച്ചി സിറ്റി പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍, മെറിന്‍ മരണപ്പെട്ടത് ആലപ്പുഴയില്‍ ആയതിനാല്‍ കേസ് കൊച്ചിയില്‍നിന്ന് ആലപ്പുഴയിലേക്കു മാറ്റി.
കഴിഞ്ഞ വര്‍ഷം നവംബര്‍ 9ന് ആണ് എറണാകുളം വരാപ്പുഴ സ്വദേശി മെറിന്‍ ബാബുവിനെ ആലപ്പുഴയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2014ല്‍ ആണ് മെറിനും തിരൂര്‍ സ്വദേശി അഭിലാഷും വിവാഹിതരാവുന്നത്. ബാങ്ക് ഉദ്യോഗസ്ഥനാണ് അഭിലാഷ്. മെറിന്‍ മരിച്ച ദിവസം, അഭിലാഷിന്റെ സുഹൃത്തുക്കള്‍ മെറിന് അപകടം പറ്റിയെന്നും വേഗം എത്തണമെന്നും മാതാപിതാക്കളെ അറിയിച്ചു. ഇവര്‍ ആലപ്പുഴയില്‍ എത്തിയപ്പോഴാണ് മെറിന്‍ മരിച്ച വാര്‍ത്ത അറിയുന്നത്.
മെറിന്റെ കൈകളില്‍ മുറിവുകള്‍ ഉണ്ടായിരുന്നുവെന്നു മാതാപിതാക്കള്‍ പറയുന്നു. മെറിന്‍ തൂങ്ങിമരിക്കാന്‍ സാഹചര്യമില്ലെന്നും മരിക്കുന്നതിന്റെ തലേദിവസം മകള്‍ തങ്ങളുമായി സംസാരിച്ചിരുന്നുവെന്നും അന്നു മെറിന്‍ സന്തോഷത്തില്‍ ആയിരുന്നുവെന്നും മാതാപിതാക്കള്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മെറിന്റേതു തൂങ്ങിമരണമായാണ് സൂചിപ്പിച്ചിരിക്കുന്നതെന്നു പൊലീസ് അറിയിച്ചു.
Post Your Comments