ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് ബിജെപി അംഗത്വം നല്‍കി. പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദയാണ് ജയശങ്കറിന് പാര്‍ട്ടിയില്‍ ഔദ്യാഗികമായി അംഗത്വം നല്‍കിയത്.
സുഷ്മ സുരാജിന് പകരക്കാരനായാണ് പുതിയ മോദി മന്ത്രിസഭയിലെ വിദേശ കാര്യമന്ത്രിയായി ജയശങ്കര്‍ അധികാരമേറ്റത്. ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് സുഷ്മ അറിയിക്കുകയായിരുന്നു.
ഇന്ത്യയിലെ മുന്‍നിര തന്ത്ര ചിന്തകരിലൊരാളായ കെ സുബ്രഹ്മണ്യത്തിന്റെ മകനാണ് ജയ്ശങ്കര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ അടുപ്പമുള്ളയാളാണ്. എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യഘട്ടങ്ങളില്‍മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ചേര്‍ന്നുന്ന് വിദേശനയം രൂപപ്പെടുത്തുന്നതില്‍ ഇദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
Post Your Comments