Latest NewsKeralaIndia

ക്രിമിനല്‍ കേസുകളില്‍ പ്രതികളായുള്ളത് ആയിരത്തിലേറെ പോലീസ് ഉദ്യോഗസ്ഥർ : നടപടിയെന്തായെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവില്‍ സ്വീകരിച്ച നടപടികള്‍ അടിയന്തരമായി അറിയിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ആന്റണി ഡൊമനിക്. സമിതിയുടെ തീരുമാന പ്രകാരം എന്‍.ആര്‍.ഐ സെല്‍ എസ്.പിയെ വിവരങ്ങള്‍ ശേഖരിക്കാനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു വേണ്ടി രണ്ടുമാസത്തെ കാലയളവ് അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും കമ്മീഷന്‍ ഉത്തരവിന്‍ മേല്‍ സ്വീകരിച്ച നടപടികള്‍ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്. 1129 പോലീസ് ഉദ്യോഗസ്ഥര്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേരളാ പോലീസ് ആക്ടിലെ സെക്ഷന്‍ 86 പ്രകാരം നടപടിയെടുക്കണമെന്ന കമ്മീഷന്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു.സംസ്ഥാന മേധാവി 2018 ജൂണ്‍ 30ന് കമ്മീഷനില്‍ ഇതിനുള്ള വിശദീകരണം സമര്‍പ്പിച്ചു.

കേരളത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിയായ കേസുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ച്‌ വരികയാണെന്ന് വിശദീകരണത്തില്‍ പറയുന്നു. പോലീസുകാര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ പരിശോധിച്ച്‌ നടപടിയെടുക്കുവാന്ഡ ക്രൈം ബ്രാഞ്ച് മേധാവി ചെയര്‍മാനായി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ തീരുമാന പ്രകാരം എന്‍.ആര്‍.ഐ സെല്‍ എസ്.പിയെ വിവരങ്ങള്‍ ശേഖരിക്കാനും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button