ഡെറാഡൂണ്‍: രണ്ട് ആഡംബര വിവാഹങ്ങളെ തുടര്‍ന്നുണ്ടായ മാലിന്യ പ്രതിസന്ധില്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് ഉത്തരാഖണ്ഡിലെ ഓലിയിലെ ജനങ്ങളും നഗരസഭ അധികൃതരും. 200 കോടി രൂപയോളം ചെലവഴിച്ച് ഇവിടെ വിവാഹത്തില്‍ ബാക്കിയായ മാലിന്യങ്ങള്‍ എങ്ങനെ നീക്കുമെന്നണമെറിയാതെ കുഴയുകയാണ് ഇവര്‍.
ജൂണ് 18 മുതല്‍ 22 വരെയായിരുന്നു അജയ് ഗുപ്തയുടെ മകന്‍ സൂര്യകാന്തിന്റെ വിവാഹം. 20 മുതല്‍ 22 വരെ അതുല്‍ ഗുപ്തയുടെ മകന്‍ ശശാങ്കിന്റെ വിവാഹവും നടന്നു. അതേസമയം ഈ വിവാഹങ്ങള്‍ക്കെതിരെ സാമൂഹ്യപ്രവര്‍ത്തകര്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചു. കൂറ്റന്‍ വിവാഹാഘോഷം പ്രകൃതിയെ നശിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ഹര്‍ജി.
വിവാഹത്തിന് മുഖ്യമന്ത്രിമാര്‍, ബോളിവുഡ് താരങ്ങള്‍, ബാബാ രാംദേവ്, തുടങ്ങി നിരവധി പ്രമുഖര്‍ എത്തിയിരുന്നു. കൂടാതെ ആഘോഷങ്ങള്‍ക്കിടെ ബാബാ രാംദേവിന്റെ രണ്ട് മണിക്കൂര്‍ യോഗ പരിശീലനവും നടന്നിരുന്നു. ഹെലികോപ്റ്ററുകളിലാണ് അതിഥികളെ എത്തിച്ചത്. നഗരത്തിലെ മിക്ക ഹോട്ടലുകളും ഇവര്‍ക്കായി ബുക്ക് ചെയ്തിരുന്നു.
വിവാഹത്തിനു ശേഷം മാലിന്യ കൂമ്പാരമായ ഹില്‍ സ്റ്റേഷന്‍ വൃത്തിയാക്കാന്‍ 0 പേരടങ്ങുന്ന സംഘത്തെയാണ് നഗരസഭ നിയോഗിച്ചത്. 40 ക്വിന്റലോളംമാലിന്യങ്ങളാണ് ഇവിടെ നിന്ന് നീക്കം ചെയ്യാനുള്ളതെന്നും സംഘത്തിലെ ഒരാള്‍ പറഞ്ഞു.
Post Your Comments