ന്യൂഡല്‍ഹി: രാജസ്ഥാന്‍ ബിജെപി അധ്യക്ഷനും, രാജ്യസഭാ എംപിയുമായ മദന്‍ലാല്‍ സെയ്നി(75) ഡല്‍ഹിയിൽ അന്തരിച്ചു. ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതോടെ ജയ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് അദ്ദേഹത്തെ ഡല്‍ഹിയിലേക്കു കൊണ്ടുവരികയായിരുന്നു. ഇദ്ദേഹത്തിന്റെ മരണ വാർത്ത അറിഞ്ഞതോടെ രാജ്യസഭാ നടപടികള്‍ ഇന്നത്തേക്കു നിര്‍ത്തിവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഘെലോട്ട് തുടങ്ങിയ പ്രമുഖര്‍ സെയ്‌നിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ചു.
The passing away of Shri Madanlal Saini Ji is a major loss for the BJP family. He contributed to strengthening the Party in Rajasthan. He was widely respected for his congenial nature and community service efforts. My thoughts are with his family and supporters. Om Shanti.
— Narendra Modi (@narendramodi) June 24, 2019
Post Your Comments