ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി മുന്‍ എം പി എ പി അബ്ദുള്ളക്കുട്ടി. ബിജെപിയിലേക്ക് തന്നെ അമിത് ഷാ സ്വാഗതം ചെയ്‌തുവെന്നും, ബിജെപിയില്‍ എന്ന് ചേരുമെന്ന കാര്യത്തില്‍ തീരുമാനമെടുത്ത് അറിയിക്കണമെന്ന് പറഞ്ഞതായും അബ്ദുള്ളക്കുട്ടി പറഞ്ഞു. പാര്‍ലമെന്‍റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ബിജെപി പാർലമെന്‍ററി പാർട്ടി ഓഫീസിൽ ദേശീയ നേതാക്കളുമായി അബ്‍ദുള്ളക്കുട്ടി ചർച്ച നടത്തുന്നുവെന്നാണ് റിപ്പോർട്ട്.
നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം തന്നോട് ബിജെപിയില്‍ ചേരാന്‍ അദ്ദേഹം ആവശ്യപ്പെട്ടെന്ന് അബ്ദുള്ളക്കുട്ടി നേരത്തെ പറഞ്ഞിരുന്നു.
Leave a Comment