
പൂച്ചാക്കല്‍: റന്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒമ്പത് മാസമുള്ള കുഞ്ഞിന് ദാരുണ മരണം. പാണാവള്ളി പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ ആനന്ദശേരി വീട്ടില്‍ വിപിന്‍ലാലിന്റെയും(വിഷ്ണു) കൃഷ്ണമോളുടെയും മകന് ആഷ്മീന്‍ വിഷ്ണു ആണ് മരിച്ചത്
കളിച്ചു കൊണ്ടിരിക്കുന്പോള്‍ അബദ്ധത്തില്‍ റമ്പൂട്ടാന്റെറെ കുരു തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ശ്വാസതടസം നേരിട്ടു. വീട്ടുകാരുടെ ബഹളം കേട്ടെത്തിയ സമീപമുള്ള ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് ഉടന്‍ തന്നെ പൂച്ചാക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Post Your Comments