ഗ്വാളിയാര്‍: കാര്‍ഗില്‍ യുദ്ധത്തിന് രണ്ട് പതിറ്റാണ്ട് . ഗ്വാളിയാറിലെ വ്യോമത്താവളം സംഘര്‍ഷ ഭൂമിയാക്കി .1999-ലെ കാര്‍ഗില്‍ യുദ്ധത്തിനിടെ ശത്രുക്കള്‍ക്കെതിരെ നടത്തിയ സുപ്രധാന നീക്കങ്ങള്‍പുനരാവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് വ്യോമതാവളത്തില്‍ ടൈഗര്‍ ഹില്ലിന്റെ മാതൃക സൃഷ്ടിച്ച് അന്നത്തെ സൈനിക നടപടി പുനരാവിഷ്‌കരിച്ചത്.
ജമ്മുകശ്മീരിലെ ഡ്രാസ്-കാര്‍ഗില്‍ മേഖലയിലെ ടൈഗര്‍ ഹില്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തിരിച്ച് പിടിക്കുന്നത് പുനരാവിഷ്‌കരിച്ചത് ഏറെ ശ്രദ്ധേയമായി. എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്.ധനുവ മുഖ്യാതിഥിയായിരുന്നു.
അഞ്ച് മിറാഷ് 2000, രണ്ട് മിഗ്-21, ഒരു സുഖോയ് എം.കെ.ഐ എന്നീ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ പ്രകടനങ്ങളില്‍ പങ്കെടുത്തു. മിറാഷ് 2000 വിമാനം ഉപയോഗിച്ചാണ് ബാലാക്കോട്ടില്‍ വ്യോമാക്രണം നടത്തിയത്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത മുന്‍ സൈനികരടക്കം നിരവധി ആളുകള്‍ വ്യോമസേനയുടെ പ്രകടനങ്ങള്‍ കാണാനെത്തിയിരുന്നു.
Post Your Comments