KeralaLatest News

ഹൃദ്‌രോഗികള്‍ക്ക് തിരിച്ചടിയാകുന്നു; സ്‌റ്റെന്റ് ലഭ്യമല്ല, മെഡിക്കല്‍ കോളേജിലെ കാത്ത്‌ലാബ് അടച്ചുപൂട്ടലിന്റെ വക്കില്‍

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കാത്ത്ലാബിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തി. ആവശ്യത്തിന് സ്റ്റെന്റില്ലാത്തതിനെ തുടര്‍ന്നാണ് നടപടി. കാത്ത്ലാബിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കുന്നതിനായി എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.കെ രാഘവന്‍ എം.പി മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യമന്ത്രി കെ.കെ ഷൈലജക്കും കത്തയച്ചു.

സ്റ്റോക്ക് പൂര്‍ണ്ണമായും തീര്‍ന്നതിനാലാണ് കാത്തലാബ് അടച്ചിട്ടത്. ഇതിനൊപ്പം തന്നെ ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള അനുബന്ധ സാധനങ്ങളുടെ വിതരണവും നിലച്ചിരുന്നു. സ്റ്റന്റ് വിതരണം ചെയ്ത വകയില്‍ കോടികളുടെ കുടിശ്ശികയാണ് വിതരണക്കാര്‍ക്ക് ലഭിക്കാനുള്ളത്.

കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ മെഡിക്കല്‍ കോളേജില്‍ ചെയ്യുന്ന ആന്‍ജിയോ പ്ലാസ്റ്റികളുടെ എണ്ണം കുറച്ചിരുന്നു. ഒരു ദിവസം ശരാശരി 15 മുതല്‍ 20 ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ളാസ്റ്റി എന്നിവ നടത്തിയിരുന്നിടത്ത് ഒരെണ്ണം മാത്രമായി ചുരുങ്ങി.

ഇത്തരമൊരു സാഹചര്യം സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപ്പെടണമെന്ന് കാണിച്ച് എം.കെ രാഘവന്‍ എം.പി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നല്‍കിയത്. സ്റ്റെന്റിന് പുറമെ മരുന്ന് വിതരണവും നിര്‍ത്തിയതോടെ രൂക്ഷമായ പ്രതിസന്ധിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് നേരിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button