ടോക്കിയോ : ജപ്പാന്റെ ട്രെയിന്‍ സര്‍വീസുകളെ മുടക്കി പതിനായിരക്കണക്കിനു ആളുകളെ പ്രയാസത്തിലാക്കിയതിനു പിന്നിലെ കാരണം കണ്ടെത്തിയപ്പോള്‍ അധികൃതര്‍ ഞെട്ടി. ട്രെയിനുകളുടെ യാത്രാമുടക്കത്തിനു പിന്നില്‍ ചെറിയ ഒച്ചായിരുന്നു. ജപ്പാനിലെ ട്രെയിന്‍ കമ്പനി ജെആര്‍ കെയ്ഷുവിനാണ് ഒച്ചിന്റെ ആക്രമണമുണ്ടായത്..
മേയ് 30ന് വൈദ്യുതി തകരാര്‍ മൂലം 26 ട്രെയിനുകളാണു റദ്ദാക്കേണ്ടി വന്നത്. തകരാറിന്റെ കാരണം അന്നു കണ്ടുപിടിക്കാനുമായില്ല. ട്രെയിനുകള്‍ റദ്ദാക്കിയതും വൈകിയതും കാരണം 12,000 യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. സമീപകാലത്തു ജപ്പാനിലുണ്ടായ വലിയ യാത്രാദുരിതമായിരുന്നു അത്. അപ്രതീക്ഷിത വൈദ്യുതി തകരാറിന്റെ കാരണം തേടി കമ്പനി വലഞ്ഞു. കംപ്യൂട്ടര്‍ പ്രോഗ്രാമില്‍ വൈറസ് ബാധിച്ചതോ യന്ത്രത്തകരാറുകളോ ആണെന്നാണു കരുതിയത്. ആ നിലയ്ക്കുള്ള പരിശോധനകളില്‍ പ്രശ്‌നം കണ്ടില്ല.
ആഴ്ചകള്‍ക്കുശേഷമാണു കമ്പനി വില്ലനെ കണ്ടെത്തിയത്, റെയില്‍വേ ട്രാക്കിനു സമീപം സ്ഥാപിച്ചിരുന്ന ഇലക്ട്രിക്കല്‍ പവര്‍ സംവിധാനത്തിലായിരുന്നു തകരാര്‍. അവിടെ പറ്റിപ്പിടിച്ചിരുന്ന ഒരിനം ഒച്ച് ഷോര്‍ട്ട് സര്‍ക്യൂട്ടിനു കാരണമായെന്നു പരിശോധനയില്‍ വ്യക്തമായി. ഒച്ച് വന്നിരുന്നതിനാല്‍ വൈദ്യുതി ബന്ധം താറുമാറായി. ഇതെങ്ങനെ സംഭവിച്ചതാണെന്ന് അറിയില്ലെന്നും സംഭവം അപൂര്‍വമാണെന്നും കമ്പനി വക്താവ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു
Post Your Comments