സതാംപ്ടണ്‍: ലോകകപ്പ് ക്രിക്കറ്റിലെ വിജയത്തിന് ശേഷം ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലിയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യയുടേത് ചെറിയ സ്‌കോര്‍ ആയിരുന്നിട്ടും മത്സരത്തിലെ ഒരു ഘട്ടത്തില്‍പോലും കോഹ് ലിയുടെ മുഖത്ത് ആശങ്കയുണ്ടായിരുന്നില്ലെന്നും ഇത് ടീമിനാകെ പ്രോത്സാഹനമായെന്നും സച്ചിന്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനെതിരെ 63 പന്തില്‍ 67 റണ്‍സെടുത്ത കോഹ് ലിയാണ് ഇന്ത്യക്ക് പോരാടാനുള്ള സ്‌കോര്‍ സമ്മാനിച്ചത്.
മികച്ച ക്യാപ്റ്റനാണ് കോഹ് ലി. റണ്‍ നല്‍കാതെ പന്തെറിഞ്ഞാല്‍ അഫ്ഗാനിസ്ഥാന്‍ പ്രതിരോധത്തിലാവുമെന്ന് കോഹ് ലിക്ക് അറിയാമായിരുന്നു. കൃത്യമായ ബോളിങ് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ക്യാപ്റ്റന് കഴിഞ്ഞുവെന്നും സച്ചിന്‍ പറഞ്ഞു. 2003ലെ ലോകകപ്പില്‍ ഹോളണ്ടിനെതിരായ മത്സരത്തിന് സമാനമായിരുന്നു കഴിഞ്ഞ ദിവസത്തെ കളിയെന്നും സച്ചിന്‍ പറഞ്ഞു. അതേസമയം, മധ്യ ഓവറുകളിലെ കുറഞ്ഞ റണ്‍ നിരക്കിന് മഹേന്ദ്രസിങ് ധോനിയെയും കേദാര്‍ ജാദവിനെയും സച്ചിന്‍ വിമര്‍ശിക്കുകയും ചെയ്തു.
Post Your Comments