ആലപ്പുഴ: മൊബൈൽ ഫോണുകൾ തട്ടിയെടുത്തയാൾ പിടിയിൽ. 18 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ തട്ടിയെടുത്തെന്ന് ആലപ്പുഴ ജനറൽ ആശുപത്രിയ്ക്ക് സമീപമുള്ള ഷാ മൊബൈൽ കടയുടമ അജിംഷാ നൽകിയ പരാതിയിൽ ആലപ്പുഴ സക്കറിയാ വാർഡ് പുളിമൂട്ടിൽ മുഹമ്മദ് ഹാരിദി (42)നെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. വിശ്വസ്തനായി കൂടിയ ശേഷം ഇയാള് കബളിപ്പിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. ലക്ഷദ്വീപിൽ കൊണ്ടുപോയി വിൽപ്പന നടത്താമെന്ന് പറഞ്ഞ് പലഘട്ടങ്ങളിലായി 6000 രൂപ മുതൽ 75,000 രൂപയുടെ ഫോണുകൾ ഇയാള് കൊണ്ടുപോയി. ഏറെക്കാലമായി ഫോണിന്റെ പണം ആവശ്യപ്പെട്ടിട്ടും ഇയാൾ നൽകാൻ തയ്യാറാകാത്തതോടെ ഉടമ പൊലീസിന് പരാതി നല്കുകയിരുന്നു.
Post Your Comments