Latest NewsCareerEducation & Career

ഭാരതീയ ചികിത്സാ വകുപ്പിൽ അവസരം

ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരത്ത് നടപ്പിലാക്കുന്ന വിവിധ പ്ലാൻ പ്രോജക്ടുകളിൽ സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (രണ്ടൊഴിവ്), തെറാപ്പിസ്റ്റ് (ഒരൊഴിവ്) തസ്തികകളിൽ താല്കാലിക നിയമനം നടത്തുന്നു. സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ തസ്തികയിൽ ബി.എ.എം.എസ്, കൗമാരഭൃത്യ എം.ഡി. അല്ലെങ്കിൽ ബി.എ.എം.എസ്, മാനസികം എം.ഡി യോഗ്യത ഉണ്ടായിരിക്കണം. പഞ്ചകർമ്മ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് (സ്ത്രീ & പുരുഷൻ) സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ആയുർവേദ പഞ്ചകർമ്മ തെറാപ്പി കോഴ്‌സ് സർട്ടിഫിക്കറ്റ് ആണ് യോഗ്യത. സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ തസ്തികയിൽ ജൂൺ 27നും പഞ്ചകർമ്മ തെറാപ്പിസ്റ്റ് തസ്തികയിൽ 28നും അഭിമുഖം നടക്കും. ഉദ്യോഗാർത്ഥികൾ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിന് സമീപമത്തെ ആരോഗ്യഭവൻ കെട്ടിടത്തിലുളള ജില്ലാ മെഡിക്കൽ ഓഫീസർ (ഭാരതീയ ചികിത്സാ വകുപ്പ്) മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ: 04712320988

shortlink

Related Articles

Post Your Comments

Related Articles


Back to top button