മുംബൈ: ബിഹാര്‍ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ്ക്കെതിരെ ഇപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്നതില്‍ പോലീസ് തീരുമാനം മാറ്റി. ഒളിവില്‍ കഴിയുന്ന ബിനോയിയെ കണ്ടെത്താന്‍ ഉടന്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കില്ലെന്ന് മുംബൈ പോലീസ് പറഞ്ഞു. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിലാണ് ഈ തീരുമാനം.
ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാന്‍ കോടതിയുടെ ഉത്തരവ് വരുന്നതുവരെ കാത്തിരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.അതേസമയം ബിനോയ് എവിടെയാണുള്ളതെന്ന് അറിയില്ലെന്നും മുംബൈ പോലീസ് വ്യക്തമാക്കി.
ബിനോയ് കോടിയേരി കേരളം വിട്ടു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ബിനോയിയെ പിടികൂടാനുള്ള ശ്രമം മുംബൈ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Post Your Comments