
കൊച്ചി: കളമശേരിയില്‍ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം. പാലക്കാട് സ്വദേശി ഭൂപതിയാണ് മരിച്ചത്. കളമശേരി മുട്ടം മെട്രോ യാര്‍ഡിന് സമീപത്തെ റെയില്‍വേ ട്രാക്കിലായിരുന്നു അപകടം.മരിച്ചയാള്‍ മുട്ടത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. പാളം മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ തട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം. കളമശ്ശേരി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
കഴിഞ്ഞ ദിവസം പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലുള്ള ബാല്‍റായി റെയില്‍വേസ്റ്റേഷനിലാണ് സംഭവം.ട്രെയിനില്‍ വന്നിറങ്ങിയ ശേഷം പാളംമുറിച്ച് കടക്കുന്നതിനിടെ രാജധാനി എക്‌സ്പ്രസ് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ജീതു(20), ലാല്‍ചന്ദ്ര(21), സുരേന്ദ്ര(20),പിന്റു(18) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
Post Your Comments