Latest NewsIndiaInternational

പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിലെ ഏറ്റവും ശക്തനായ നേതാവ്, ബ്രിട്ടീഷ് മാസികയുടെ വോട്ടെടുപ്പ് ഫലത്തിലും മോദി തന്നെ താരം

ലോകജനതക്കിടയില്‍ ഭരണാധികാരിയായി മോദിക്കുണ്ടായിരിക്കുന്ന സ്വീകാര്യതയാണ്‌വോട്ടെടുപ്പില്‍ വിജയിക്കാന്‍ കാരണമായി മാസിക ചൂണ്ടിക്കാട്ടുന്നത്.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിലോകത്തിലെ ഏറ്റവും ശക്തനായ നേതാവെന്ന് ബ്രിട്ടീഷ് മാസിക. യു കെ ആസ്ഥാനമായ ബ്രിട്ടീഷ് ഹെറാള്‍ഡ് മാസികയാണ് ഓണ്‍ലൈന്‍വോട്ടെടുപ്പ് സംഘടിപ്പിച്ചത്. ലോകത്തിലെ ശക്തനായ ലോക നേതാവിനെ തിരഞ്ഞെടുക്കാന്‍ പ്രമുഖ ബ്രിട്ടീഷ് മാദ്ധ്യമം വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലാണ് നരേന്ദ്രമോദി ഒന്നാമതെത്തിയത്.

മോദിയ്ക്ക് 30.9%വോട്ട് ലഭിച്ചു. പുടിന്‍, ജിന്‍പിംഗ്, ട്രംപ് എന്നിവര്‍ യഥാക്രമം 29.9%, 21.9%, 18.1%വോട്ട്‌നേടി. ഇരുപത്തഞ്ചോളം നേതാക്കളാണ് മത്സരത്തിന് നാമനിര്‍ദേശംനേടിയത്. ഇവരില്‍ നാല്‌ ലോകനേതാക്കളാണ് അവസാനറൗണ്ടില്‍ ഇടംനേടിയത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരെ പിന്തള്ളിയാണ്‌ മോദി ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവായത്. ‘വോട്ടെടുപ്പ് അവസാനിച്ചു നമോ വിജയിച്ചു’ എന്നാണ് ബ്രിട്ടീഷ് ഹെറാള്‍ഡ്‌ വോട്ടെടുപ്പ് ഫലം അറിയിച്ചത്.

ലോകജനതക്കിടയില്‍ ഭരണാധികാരിയായി മോദിക്കുണ്ടായിരിക്കുന്ന സ്വീകാര്യതയാണ്‌വോട്ടെടുപ്പില്‍ വിജയിക്കാന്‍ കാരണമായി മാസിക ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഫലവും പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടമോദിയുടെ ജനസ്വാധീനവും വോട്ടെടുപ്പ് വിജയത്തില്‍ ബ്രിട്ടീഷ് ഹെറാള്‍ഡ് ഉയര്‍ത്തിക്കാട്ടുന്നു. ജൂലൈ 15 ന് മാസികയുടെ അടുത്തലക്കം പുറത്തിറങ്ങുന്നത് നരേന്ദ്രമോദിയുടെ മുഖചിത്രത്തോടെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button