KeralaLatest News

പോലീസ് ഉദ്യോഗസ്ഥയെ തീകൊളുത്തി കൊന്ന കേസില്‍ ആഭ്യന്തരവകുപ്പ് അനാസ്ഥകാട്ടുന്നതായി കുമ്മനം

മാവേലിക്കര: സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യ പുഷ്‌കരനെ തീകൊളുത്തി കൊന്ന കേസിന്റെ അന്വേഷണത്തില്‍ ആഭ്യന്തരവകുപ്പ് അനാസ്ഥകാട്ടുന്നുവെന്ന ആരോപണവുമായി ബിജെപി മുന്‍സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. സൗമ്യയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി സൗമ്യയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വാസിപ്പിക്കാന്‍ തയ്യാറായിട്ടില്ലെന്നും സംഭവം നടക്കുമ്പോള്‍ കുറ്റവാളിയായ അജാസിനെ കൂടാതെ മറ്റൊരാള്‍ കൂടി ഒപ്പമുണ്ടായിരുന്നെന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും പരാതിയില്‍ ഉന്നതതല അന്വേഷണം നടത്തിയില്ലെന്നും കുമ്മനം പറയുകയുണ്ടായി.

സൗമ്യയുടെ കുടുംബ ത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റടുക്കണം. കൊലപാതകത്തിന്റെ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കണമെന്നും പോലീസ് സേനയ്ക്കുണ്ടായ അപമാനം മറച്ചുവക്കുന്നതിനായി അന്വഷണം വഴിതിരിച്ചുവിടാനുള്ള ഗൂഡനീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കുമ്മനം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button