മിസോറാം: പ്രിയപ്പെട്ട പ്രിന്‍സിപ്പാള്‍ വിരമിച്ച് സ്‌കൂളിൽ നിന്ന് പോകുമ്പോൾ കണ്ണീരണിഞ്ഞ് കുട്ടികള്‍. ‘സാര്‍ പോകല്ലേ, ഞങ്ങള്‍ക്കൊപ്പം നില്‍ക്കൂ’, സ്കൂള്‍ പരിസരം നിറഞ്ഞു കവിഞ്ഞ വിദ്യാര്‍ഥികള്‍ കരഞ്ഞു. മിസോറാമിലെ ഐസ്വാളിലാണ് സംഭവം. ഇവിടുത്തെ സര്‍ക്കാര്‍ സ്കൂളില്‍ 11 വര്‍ഷം പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ച മാവിയ എന്ന അധ്യാപകനാണ് വിരമിച്ചത്. അധ്യാപന രംഗത്ത് 32 വര്‍ഷത്തെ അനുഭവ സമ്പത്താണ് ഇദ്ദേഹത്തിനുള്ളത്. കെമിസ്ട്രിയും കണക്കുമായിരുന്നു ഇദ്ദേഹം പഠിപ്പിച്ചിരുന്നത്.
വീഡിയോ കാണാം;
Post Your Comments