ദമാം : രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ച് സൗദി അറേബ്യ. എയർ പ്രൊജക്ട് കമ്പനിയും സൗദി അരാംകോയും ചേർന്ന് ദഹ്റാൻ ടെക്നോ വാലി സയൻസ് പാർക്കിലാണ് ഈ രംഗത്തെ പൈലറ്റ് സ്റ്റേഷന് തുടക്കം കുറിച്ചത്. ഹൈഡ്രജൻ നിയന്ത്രിത ഗതാഗത സാങ്കേതിക വിദ്യ രാജ്യത്ത് വ്യാപിപ്പിക്കുന്നതിന് വേണ്ടിയുള്ള ആദ്യ ചുവടു വയ്പ്പാണിത്. ഫ്യുവൽ ഹൈഡ്രജൻ ഇന്ധന സാങ്കേതിക വിദ്യ പ്രകാരമുള്ള കംപ്രസ്ഡ് ഹൈഡ്രജൻ ആയിരിക്കും ഇവിടെ വാഹനങ്ങൾക്ക് വിതരണം ചെയ്യുക.
ഈ കേന്ദ്രത്തിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ചായിരിക്കും അടുത്ത ഘട്ടത്തിലേക്കുള്ള പ്രവേശനം. രാജ്യാന്തര ഊർജ ഏജൻസി (ഐ ഇ എ) പഠന റിപ്പോർട്ട് അനുസരിച്ച് അപാര സാധ്യതയാണ് ഹൈഡ്രജൻ ഇന്ധനത്തിനുള്ളത്. പരിസ്ഥിതി സൗഹൃദവും കാർബൺ മുക്തവുമായ വാഹനോപയോഗം പ്രോത്സാഹിപ്പിക്കുവാനുള്ള ദീർഘകാല പദ്ധതിയാണിത്. ടൊയോട്ടയുമായി സഹകരിച്ചാണ് ഇത്തരം വാഹനങ്ങൾ എത്തിക്കുക.
Post Your Comments