റിയാദ് : അതിവേഗ ഇന്റർനെറ്റ് 5ജി സേവനം നടപ്പിലാക്കാൻ തയ്യാറെടുത്ത് സൗദി അറേബ്യ. സൗദിയിലെ ടെലികോം കമ്പനിയായ എസ്ടിസി ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി. വാണിജ്യാടിസ്ഥാനത്തിൽ ഈ സേവനം ലഭ്യമാക്കുന്ന ആദ്യ സേവനദാതാക്കളാണ് എസ്ടി സിഎന്നും, എസ്ടിസി യുടെ സഹകമ്പനിയായ വൈവയുടെ നേതൃത്വത്തിൽ കുവൈത്തിലും ബഹ്റൈനിലും ഉടൻ 5-ജി ആരംഭിക്കുമെന്നും സിഇഒ നാസർ ബിൻ സുലൈമാൻ പറഞ്ഞു. അതേസമയം പുതിയ സംവിധാനത്തിനു. 2009 ൽ തുടക്കം കുറിച്ച നാലാം തലമുറ ഇന്റർനെറ്റിനേക്കാൾ നൂറ് ഇരട്ടി വേഗമുണ്ടെന്നും അധികൃതർ അറിയിച്ചു.
ഉപഭോക്താവിന്റെ ആവശ്യമനുസരിച്ച് നൽകുന്ന ഹോം റൂട്ടർ വഴിയാണ് 5ജി സേവനം എത്തിക്കുക. ആദ്യഘട്ടത്തിൽ പ്രത്യേക മേഖലകൾ കേന്ദ്രീകരിച്ചും തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലും ആയിരിക്കും സേവനം ലഭ്യമാക്കുക.
Post Your Comments