ഭോപ്പാല്‍: രണ്ടടി മാത്രം വിസ്തൃതിയുള്ള ഭൂമിക്ക് വേണ്ടിയുള്ള ബന്ധുക്കളുടെ ഏറ്റുമുട്ടൽ അവസാനിച്ചത് കൊലപാതകത്തിൽ. അഞ്ച് പേര്‍ വെടിയേറ്റ് മരിച്ചു. മധ്യപ്രദേശില്‍ സാഗര്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. ബിന പട്ടണത്തില്‍ താമസിച്ചിരുന്ന മനോഹര്‍ അഹിര്‍വാര്‍, സഞ്ജീവ് അഹിര്‍വാര്‍ എന്നീ സഹോദരങ്ങളാണ് ഭൂമിക്ക് വേണ്ടി തർക്കിച്ചു. തുടർന്ന് നടന്ന സംഘര്‍ഷത്തില്‍ മനോഹര്‍ അഹിര്‍വാറും മക്കളും ചേര്‍ന്ന് സഞ്ജീവ് അഹിര്‍വാറിനെയും കുടുംബത്തെയും വെടിവക്കുകയായിരുന്നു. സഞ്ജീവ് അഹിര്‍വാറും അദ്ദേഹത്തിന്റെ മുത്തശ്ശിയും ഭാര്യയും രണ്ട് മക്കളും മരണപ്പെട്ടു. മനോഹര്‍ അഹിര്‍വാറിനെ കൊലപാതക കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കൈവശമുണ്ടായിരുന്ന തോക്കും പിടിച്ചെടുത്തു.
Post Your Comments