ബെംഗുളൂരു: പബ്ബിന്റെ മുകളില്‍ നിന്നും വീണ് യുവതിയും യുവാവും മരിച്ചു. ബെംഗുളൂരുവിലെ ചര്‍ച്ച് സ്ട്രീറ്റിലെ പബ്ബില്‍ ഇന്നലെ വൈകിട്ടോടെയാണ് അപകടം നടന്നത്. പവന്‍, വേദ എന്നിവരാണ് മരിച്ചത്. ഇവര്‍ക്ക് മുപ്പത് വയസ്സോളം പ്രായമുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇവര്‍ മൂന്നാം നിലയില്‍ നിന്ന് രണ്ടം നിലയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ബാല്‍ക്കണയുടെ ഭാഗത്തു നിന്നും നിലതെറ്റി വീഴുകയായിരുന്നു. രണ്ടു പേരും സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണിവര്‍.
പബ്ബിനെതിരേയും കെട്ടിട ഉടമക്ക് എതിരേയും കുബ്ബോണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പവനും വേദയും മ്യപിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്
Post Your Comments