ഉന്നാവോ: ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലചെയ്തു. സഫിപുരില് വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. 12 വയസുള്ള ദളിത് പെണ്‍കുട്ടി വീട്ടുകാർക്കൊപ്പം ഉറങ്ങിക്കിടക്കുമ്പോഴാണ് തട്ടികൊണ്ടുപോയത്.സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
വ്യാഴാഴ്ച രാത്രി വീടിനു പുറത്തായിരുന്നു പെണ്‍കുട്ടിയും കുടുംബവും ഉറങ്ങിയിരുന്നത്. രാവിലെ എഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതായ വിവരം വീട്ടുകാർ അറിയുന്നത്. ഉറക്കമുണർന്നപ്പോൾ പിന്നീട് അന്വേഷണത്തിനൊടുവില്‍ ഗ്രാമത്തിന് സമീപം പുറത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി മാനഭംഗത്തിനിരയായോയെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടിയുടെ രഹസ്യഭാഗത്തും കഴുത്തിലും മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. 3 മണിവരെ കുട്ടി തങ്ങളോടൊപ്പം ഉണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ പോലീസിനോട് പറഞ്ഞു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
Post Your Comments