റാഞ്ചി : ഗ്രാമങ്ങളിലേക്കും പാവപെട്ടവരിലേക്കും യോഗ എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റാഞ്ചിയിൽ നടക്കുന്ന അന്തരാഷ്ട്ര യോഗാദിനാചരണത്തിൽ 30000 പേരാണ് പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കുന്നത്. ലഹരി ഉപയോഗവും മദ്യപാനവും ഒഴിവാക്കാൻ യോഗ സഹായിക്കും .ജീവിതത്തിൽ ശാന്തിയും സമാധാനവും കൊണ്ടുവരാൻ യോഗ സഹായിക്കും.യോഗാഭ്യാസത്തെ അടുത്ത തലമുറയിലേക്ക് എത്തിക്കുക ലക്ഷ്യമെന്നും അദ്ദേഹം റാഞ്ചിയിൽ പറഞ്ഞു.
കുട്ടിത്തം മാറാത്ത ചിലർ പാർലമെന്റിലുണ്ട്. അവർ സർവ്വസമയവും ഫോണിൽ കളിക്കുകയാണ്. അത്തരക്കാർ അത്യാവശ്യമായി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്. ആളുകളെ പരസ്‌പരം ബന്ധിപ്പിക്കാൻ യോഗയ്ക്ക് ശക്തിയുണ്ടെന്നും യോഗയെക്കുറിച്ച് ലോകമെമ്പാടും അവബോധം പകരുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് പറഞ്ഞു.
റാഞ്ചിയിൽ നടക്കുന്ന ലോക യോഗ ദിനത്തിന്റെ പ്രധാന പരിപാടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കുമെന്നത് നമുക്കെല്ലാവർക്കും അഭിമാനകരമാണ്. പരിപാടി വിജയിപ്പിക്കാൻ സംസ്ഥാന സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുകയാണ്, ”മുഖ്യമന്ത്രി ദാസ് പറഞ്ഞു.റാഞ്ചിയിൽ നടക്കുന്ന യോഗ ഇവന്റ് വേദിയിലെ ഗേറ്റുകൾ പുലർച്ചെ 3 മണി മുതൽ തുറന്നിരിക്കുന്നു. പങ്കെടുക്കുന്നവരെ കടത്തിവിടുന്നതിന് സംസ്ഥാന സർക്കാർ സൗജന്യ ബസ് സർവീസ് ആരംഭിച്ചിട്ടുണ്ട്.
Post Your Comments