ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. മനസിനും ശരീരത്തിനും ഏറ്റവും മികച്ച വ്യായാമമാണ് യോഗ. യോഗ ഒരു ജീവിതചര്യയാണ്. അതിനാല്‍ തന്നെ പ്രായഭേദമില്ലാതെ ഏവര്‍ക്കും പരിശീലിക്കാം. യോഗയ്ക്ക് എട്ടു വിഭാഗങ്ങളാണുള്ളത്. അതിനാല്‍ തന്നെ ഇതിനെ അഷ്ടാംഗയോഗമെന്നു പറഞ്ഞുവരുന്നു. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് അവ.
യോഗ ചെയ്യുന്നതിലൂടെ ഹൃദ്രോഗം, ഉദര സംബന്ധമായ അസുഖങ്ങള്‍, പൊണ്ണത്തടി എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
- വൃത്തിയുള്ളതും വിശാലവും ധാരാളം ശുദ്ധവായു കയറുന്നതുമായ ഒരു സ്ഥലത്തായിരിക്കണം യോഗ ചെയ്യേണ്ടത്.
- യോഗ ചെയ്യാന്‍ തുടങ്ങതിനു മുന്‍പായി പ്രാര്‍ഥനയോടുകൂടി തുടങ്ങുന്നതായിരിക്കും ഉത്തമം.
- കിഴക്കുദിക്കിനഭിമുഖമായി യോഗ ചെയ്യുന്നതായിരിക്കും നല്ലത്.
- പ്രഭാതകര്‍മ്മങ്ങളെല്ലാം കഴിഞ്ഞ് കുളിച്ചു ശരീരശുദ്ധി വരുത്തി ഒഴിഞ്ഞ വയറോടുകൂടിയായിരിക്കണം യോഗ ആരംഭിക്കുവാന്‍
- രാവിലെ നാല് മണി മുതല്‍ ഏഴ് മണി വരെയും വൈകിട്ട് നാലര മുതല്‍ ഏഴുമണി വരെയും യോഗ ചെയ്യാവുന്നതാണ്. യോഗ ചെയ്യുന്ന അവസരത്തില്‍ എയര്‍ കണ്ടീഷനോ ഫാനോ ഉപയോഗിക്കുന്നതു ശരിയല്ല
- സ്ത്രീകള്‍ ആര്‍ത്തവ കാലഘട്ടങ്ങളില്‍ സൂക്ഷ്മ വ്യായാമങ്ങളും പ്രാണായാമങ്ങളും വേണമെങ്കില്‍ ചെയ്യാം
- സംസാരിച്ചുകൊണ്ടോ മറ്റു കര്‍മങ്ങളിലേര്‍പ്പെട്ടുകൊണ്ടോ യോഗ ഒരിക്കലും ചെയ്യരുത്.
- കഠിനമായ മാനസിക സംഘര്‍ഷങ്ങള്‍ ഉള്ളപ്പോഴും രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലും യോഗ ചെയ്യരുത്ഏ
- തെങ്കിലും രോഗങ്ങളുള്ളവര്‍ ഡോക്ടറുടെ ഉപദേശം തേടിയശേഷം ഒരു ഉത്തമ ഗുരുവിന്റെ കീഴിലേ യോഗ അഭ്യസിക്കാവൂ
- യോഗ ബലംപിടിച്ചോ വളരെയധികം കഷ്ടപ്പെട്ടോ ചെയ്യരുത്വ
- യറു നിറഞ്ഞിരിക്കുമ്പോഴും യോഗ ചെയ്യാന്‍ പാടില്ല. ഭക്ഷണം കഴിച്ചതിനുശേഷം നാലുമണിക്കൂര്‍ കഴിഞ്ഞേ യോഗ ചെയ്യാവൂ. അതേ പോലെ യോഗ കഴിഞ്ഞ് അരമണിക്കൂറിനുശേഷമേ ഭക്ഷണം കഴിക്കാവൂ
- ഗര്‍ഭിണികള്‍ മൂന്നു മാസം കഴിഞ്ഞാല്‍ കമഴ്ന്നു കിടന്നുള്ള ആസനങ്ങളും കുംഭകത്തോടുകൂടിയുള്ള പ്രാണായാമങ്ങളും ചെയ്യാന്‍ പാടില്ല
- വയറു നിറഞ്ഞിരിക്കുമ്പോഴും യോഗ ചെയ്യാന്‍ പാടില്ല. ഭക്ഷണം കഴിച്ചതിനുശേഷം നാലുമണിക്കൂര്‍ കഴിഞ്ഞേ യോഗ ചെയ്യാവൂ. അതേ പോലെ യോഗ കഴിഞ്ഞ് അരമണിക്കൂറിനുശേഷമേ ഭക്ഷണം കഴിക്കാവൂ
- തറയില്‍ ഒരു പായോ ഷീറ്റോ വിരിച്ചതിനുശേഷമേ യോഗ ചെയ്യാവൂ
- യോഗ ചെയ്യുമ്പോള്‍ കിതപ്പു തോന്നിയാല്‍ വിശ്രമത്തിന് ശേഷമേ അടുത്ത യോഗയിലേക്കു കടക്കാവൂ.
- യോഗ ചെയ്യുന്ന ആള്‍ മദ്യപാനം, പുകവലി മുതലായവ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
Post Your Comments