സൗദി പൗരന്‍മാര്‍ക്ക് ഇന്ത്യയിലേക്ക് അനുവദിച്ച ഇ-വിസക്കുള്ള പോര്‍ട്ടല്‍ വഴി കുടുംബാംഗങ്ങള്‍ക്ക് വിസ ലഭ്യമാകുന്നതില്‍ പ്രയാസം നേരിടുന്നു. വിരലടയാളം രേഖപ്പെടുത്തല്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കല്‍, അഭിമുഖം തുടങ്ങി കടമ്പകളേറെയുണ്ടായിരുന്നു സൗദികള്‍ക്ക് ഇന്ത്യയിലെത്താന്‍. ഇത് മറികടക്കാന്‍ പാകത്തിലാണ് പുതിയ ഇ-വിസ സംവിധാനം കഴിഞ്ഞ ദിവസം പ്രാബല്യത്തിലായത്.
മണ്‍സൂണ്‍ സീസണായതോടെ കേരളത്തിലേക്ക് സൗദികളുടെ ഒഴുക്ക് ശത്കമാകുന്ന സമയമാണിത്. പോര്‍ട്ടലിലെ പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന് ടൂറിസം മേഖലയിലുള്ളവര്‍ ആവശ്യപ്പെട്ടു. അപേക്ഷകര്‍ക്ക് അറബി ഭാഷയില്‍ ഫോം പൂരിപ്പിക്കാന്‍ സംവിധാനം വേണമെന്നും ആവശ്യമുണ്ട്. കേരളത്തിലേക്കടക്കം ടൂറിസം മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് സഹായകമാകാന്‍ പോകുന്ന സംവിധാനമാണ് ഇ-വിസ.
സൈറ്റിലെ അവ്യക്തതകള്‍ ഉടനടി മാറ്റിയാലേ കുടുംബ സമേതമെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് സഹായകമാകൂ. ഓണ്‍ലൈന്‍ വഴി നാല് സ്റ്റെപ്പുകളിലൂടെ ഇന്ത്യയിലേക്ക് ഇനി സൗദികള്‍ക്കുമെത്താം. വിദേശ കാര്യ മന്ത്രാലയത്തിന്റെ സൈറ്റിലാണ് (https://indianvisaonline.gov.in/evisa/tvoa.html ) ഇതിനുള്ള അപേക്ഷ നല്‍കേണ്ടത്. എന്നാല്‍ വിസ ലഭ്യമാുകുന്നതില്‍ അപകാത നിലനില്‍ക്കുന്നു. ഇത് ഉടന്‍ പരിഹരിക്കാന്‍ അധികൃതര്‍ മുന്‍കൈ എടുത്തില്ലെങ്കില്‍ അത് ടൂറിസം മേഖലയെ സാരമായ് ബാധിച്ചേക്കാം.
Post Your Comments