ന്യൂഡൽഹി : യോഗദിനത്തിൽ സൈന്യത്തെ അപമാനിച്ച് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ഇന്ത്യൻ സൈന്യത്തിന്റെ ഡോഗ് സ്ക്വാഡ് വ്യായാമം ചെയ്യുന്ന ചിത്രത്തെ പരിഹസിച്ചു കൊണ്ടാണ് രാഹുൽ ട്വീറ്റ് ചെയ്തത്. ന്യൂ ഇന്ത്യ എന്ന തലക്കെട്ടിൽ ചിത്രം പോസ്റ്റ് ചെയ്തായിരുന്നു രാഹുലിന്റെ കളിയാക്കൽ. ഇതിനെതിരെ ശക്തമായ വിമർശനങ്ങളാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉയരുന്നത്.
മാത്രമല്ല അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട് മറ്റൊരു ട്വീറ്റും ചെയ്യാതെയായിരുന്നു രാഹുലിന്റെ പരിഹാസം. ഇന്ത്യൻ സൈന്യത്തിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വന്ന ചിത്രത്തെയാണ് രാഹുൽ കളിയാക്കിയത്.രാഹുലിനെതിരെ ശക്തമായ വിമർശനമാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ഉയരുന്നത്. അതെ ഇത് പുതിയ ഇന്ത്യയാണ്.
ഈ ഇന്ത്യയിൽ നായ്ക്കൾ പോലും രാഹുലിനേക്കാൾ മിടുക്കരാണ് എന്ന മറുപടിയുമായി പരേഷ് റാവൽ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.രാഹുലിന്റെ പരിഹാസത്തെ നിശിതമായി വിമർശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. നെഗറ്റീവ് ചിന്തകളാണ് കോൺഗ്രസും അതിന്റെ അദ്ധ്യക്ഷനും പരത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
Post Your Comments