Devotional

നിത്യവും പ്രഭാതത്തില്‍ ജപിക്കേണ്ട ലക്ഷ്മീ മന്ത്രങ്ങള്‍

സര്‍വൈശ്വര്യത്തിന്റെ ദേവതയാണ് ലക്ഷ്മീ ദേവി . ഭഗവാന്‍ മഹാവിഷ്ണുവിന്റെ പത്‌നിയായ മഹാലക്ഷ്മി ആദിപരാശക്തിയുടെ അവതാരമാണ് . ഭവനത്തില്‍ ലക്ഷ്മീകടാക്ഷമുണ്ടെങ്കില്‍ എല്ലാവിധ ഐശ്വര്യങ്ങളും സിദ്ധിക്കും എന്നാണ് വിശ്വാസം. ലക്ഷ്മീപ്രീതികരമായ മന്ത്രജപത്തോടെ ഓരോ ദിനവും ആരംഭിക്കുന്നത് അത്യന്തം ശ്രേഷ്ഠമാണ്. ആ ദിനത്തിലുടനീളം ഐശ്വര്യത്തോടെ കഴിയാന്‍ ഈ മന്ത്രജപം സഹായിക്കും.
പ്രഭാതത്തില്‍ ഏകദേശം 5 നും 7 നും ഇടയില്‍ ലക്ഷ്മീപ്രീതികരമായവ അനുഷ്ഠിക്കുന്നതാണ് ഉത്തമം. ഉണര്‍ന്ന ശേഷം ഇരു കൈകളും നോക്കി

കരാഗ്രേ വസതേ ലക്ഷ്മി
കരമദ്ധ്യേ സരസ്വതി
കരമൂലേ സ്ഥിതേ ഗൗരി
പ്രഭാതേ കരദര്‍ശനം എന്ന് ജപിക്കണം

ശേഷം പാദങ്ങള്‍ ഭൂമിയില്‍ വയ്ക്കുന്നതിനു മുന്‍പു ഭൂമിമാതാവിനെ തൊട്ടു ശിരസ്സില്‍ വച്ച് ക്ഷമാപണമന്ത്രം ചൊല്ലണമെന്നും ആചാര്യന്‍മാര്‍ വിധിച്ചിട്ടുണ്ട്

സമുദ്രവസനേ ദേവീ
പര്‍വതസ്തനമണ്ഡലേ
വിഷ്ണുപത്‌നീ നമസ്തുഭ്യം
പാദസ്പര്‍ശം ക്ഷമസ്വ മേ

അര്‍ഥം -സമുദ്രത്തിലേക്കു കാല്‍വച്ചും പര്‍വതങ്ങളെ സ്തനങ്ങളാക്കിയും വസിക്കുന്നതും ശ്രീമഹാവിഷ്ണുവിന്റെ പ്രിയപത്‌നിയായിരിക്കുന്നതു
മായ അമ്മേ, എന്റെ പാദസ്പര്‍ശം ക്ഷമിച്ചാലും.

ഇതിനു ശേഷം മൂന്നുതവണ യാ ദേവി സര്‍വ ഭൂതേഷു മാതൃ രൂപേണ സംസ്ഥിതാ നമസ്തസൈ്യ നമസ്തസൈ്യ നമസ്തസൈ്യ നമോ നമ: എന്ന് ജപിക്കണം. ദേവീ ചിത്രത്തിന് മുന്നില്‍ നെയ്വിളക്ക് തെളിച്ചു ഈ മന്ത്രം ജപിക്കുന്നത് അതീവ ഫലദായകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button