കോട്ടയം : കൊച്ചിയിലെ പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമാണത്തിൽ അഴിമതി സംഭവിച്ചതുമൂലം പ്രതിസന്ധി ഘട്ടത്തിലാണ് കേരള സർക്കാർ. ഇപ്പോഴിതാ നാഗമ്പടം മേൽപാലത്തിന്റെ സമീപനപാത താഴുന്നുവെന്നും കോൺക്രീറ്റ് ഭിത്തിക്ക് വിള്ളൽ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വരുന്നു. നാഗമ്പടത്തെ പഴയമേൽപ്പാലം വളരെ ബുദ്ധിമുട്ടിയാണ് പൊളിച്ചുനീക്കിയത്.
മേൽപാലത്തിന്റെ സമീപനപാതയുടെ ഇരുഭാഗത്തും വിള്ളൽ വീണിട്ടുണ്ട്. മീനച്ചിലാറിന്റെ ഭാഗത്ത് 5 സെന്റീമീറ്ററും കോട്ടയം നഗരത്തിൽ നിന്നു വരുന്ന ഭാഗത്ത് 3 സെന്റീമീറ്ററുമാണ് പാത താഴ്ന്നത്. മീനച്ചിലാറിന്റെ ഭാഗത്തെ പാതയുടെ വശങ്ങളിലെ കോൺക്രീറ്റ് ഭിത്തിക്കു ചെറിയ വിള്ളലും ഉണ്ടായി.
പാലത്തിന്റെയും സമീപന പാതയുടെയും നിർമാണവും പരിപാലനവും റെയിൽവേയുടെ ചുമതലയാണ്.സമീപന പാത താഴ്ന്നത് റെയിൽവേ എൻജിനീയറിങ് വിഭാഗം സ്ഥിരീകരിച്ചു.എന്നാൽ സമീപന പാതയിലെ മണ്ണ് താഴ്ന്നതു മൂലം പാലത്തിനും റോഡിനും തകരാർ സംഭവിച്ചിട്ടില്ല.18,000 ക്യുബിക് മീറ്റർ മണ്ണ് നിറച്ചാണ് സമീപന പാത നിർമിച്ചത്. ഭാരം കയറുമ്പോൾ കോൺക്രീറ്റുമായി ചേരുന്ന ഭാഗത്തു മണ്ണ് അൽപം താഴുന്നത് സ്വാഭാവിക പ്രതിഭാസമാണ്.പാലവും സമീപന പാതയും ചേരുന്ന ഭാഗത്ത് ഉടൻ ടാർ ഇടുമെന്ന് അധികൃതർ അറിയിച്ചു.
Post Your Comments