
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നിലെ രാഷ്ട്രീയം എന്താണെന്ന് ഉറ്റുനോക്കി അണികൾ . കേന്ദ്ര സര്‍ക്കാരുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് അറിയിക്കാനും ഡല്‍ഹിയുടെ വികസനത്തിയായി സഹായം അഭ്യര്‍ത്ഥിക്കാനുമായാണ് കേജ്‌രിവാള്‍ പ്രധാനമന്ത്രിയെ കണ്ടത്. മഴക്കാലത്ത് യമുനാ നദിയില്‍ നിന്നുമുള്ള ജലം ഉപയോഗപ്പെടുത്താനുള്ള പദ്ധതിയെക്കുറിച്ചും ഡല്‍ഹി സര്‍ക്കാരിന്റെ ആരോഗ്യപദ്ധതിയില്‍ കേന്ദ്രത്തിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതി ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ചും ഡല്‍ഹി മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തി.
മോദി സര്‍ക്കാരിന്റെ ജല സംരക്ഷണ പദ്ധിയോട് കേജ്‌രിവാളിന്റെ ഭാഗത്ത് നിന്ന് അനുകൂല സമീപനമാണുണ്ടായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ മോദിജിയെ അഭിനന്ദിക്കുന്നതായി കേജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. കൂടിക്കാഴ്ച അവസാനിച്ച ഉടനായിരുന്നു കേജ്‌രിവാളിന്റെ ട്വീറ്റ്. റാഞ്ചിയിലെ അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമായിരുന്നു കേജ്‌രിവാളുമായി മോദി കൂടിക്കാഴ്ച നടത്തിയത്.
മഴക്കാലത്ത് യമുനാ നദിയില്‍ നിന്നുമുള്ള ജലം ഉപയോഗപ്പെടുത്താനുള്ള പദ്ധതിയെക്കുറിച്ചും ഡല്‍ഹി സര്‍ക്കാരിന്റെ ആരോഗ്യപദ്ധതിയില്‍ കേന്ദ്രത്തിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതി ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ചും ഡല്‍ഹി മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തി.ഡല്‍ഹി സര്‍ക്കാര്‍ നടത്തുന്ന സ്‌കൂളുകളും മൊഹല്ല ക്ലീനിക്കും സന്ദര്‍ശിക്കുന്നതിനായി മോദിയെ ക്ഷണിക്കാനും ദല്‍ഹി മുഖ്യമന്ത്രി മറന്നില്ല. മൊഹല്ല ക്ലീനിക്ക് ആരംഭിച്ചതും സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ നവീകരണവും ഡല്‍ഹി സര്‍ക്കാരിന്റെ പദ്ധതികളാണ്.
മോദിയുടെ ഏറ്റവും വലിയ വിമര്‍ശകരില്‍ ഒരാളാണ് ആം ആദ്മി പാര്‍ട്ടി തലവന്‍ കൂടിയായ അരവിന്ദ് കേജ്‌രിവാള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്താണ് ഇവര്‍ തമ്മിലുള്ള ശത്രുത ഏറ്റവും രൂക്ഷമായത്. ഡല്‍ഹിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി തടസ്സം നില്‍ക്കുന്നുവെന്ന് കേജ്‌രിവാള്‍ നിരന്തരം ആരോപണം ഉയര്‍ത്തിയിരുന്നു. മാത്രമല്ല തനിക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് ബിജെപിക്ക് മേല്‍ പഴി ചാരിയ കേജ്‌രിവാള്‍, തന്നെ അവര്‍ വധിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ചിരുന്നു.
എന്നാൽ പതിവില്‍ നിന്നും വിപരീതമായി സൗഹൃദത്തിന്റെ ഭാഷയിലാണ് അരവിന്ദ് കേജ്‌രിവാള്‍ മോദിയുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി സംസാരിച്ചത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് ലോക്സഭാ സീറ്റുകളിലും ബി.ജെ.പിയാണ് വിജയിച്ച് കയറിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് അരവിന്ദ് കേജ്‌രിവാള്‍ മോദിയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്.
Post Your Comments