സുഹാര്‍: പ്രവാസി മലയാളി ഒമാനിൽ മരിച്ചു. ഏഴ് വര്‍ഷമായി ഒമാനില്‍ ഇലക്ട്രിക്കല്‍ മെക്കാനിക്കായി ജോലി നോക്കുകയായിരുന്ന കണ്ണൂര്‍ കൊയ്യം സ്വദേശി ജാബിര്‍ (41) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ താമസ സ്ഥലത്താണ് മരണം സംഭവിച്ചത്. സഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമ നടപടികള്‍ പുരോഗമിക്കുന്നു.
പരേതനായ അബൂബക്കര്‍ ഹാജിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: നൂര്ജഹാന്, മക്കള്‍: ജാസ്മിന, ജഫ്ന, നജ്മ..
Post Your Comments