ഹാര്‍ദ: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ വധഭീഷണി മുഴക്കിയ ബിജെപി എംഎല്‍എയുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. രണ്ട് മാസങ്ങൾക്ക് മുൻപ് കോണ്‍ഗ്രസ് നേതാവ് സുഖ്റാം ബാംനെയുമായുണ്ടായ ഒരു വാക്കു തർക്കത്തെ വധഭീഷണിയാക്കി മാറ്റുകയായിരുന്നു എന്നാണ് പുതിയ റിപ്പോർട്ട്. ഇതിനെ പല മാധ്യമങ്ങളും വധശ്രമക്കേസിൽ ഒന്നാം പ്രതി എന്ന തലക്കെട്ടിൽ വാർത്ത നൽകുകയും ചെയ്തിരുന്നു.
ഇതിനെതിരെയാണ് ബിജെപി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഇത് കോൺഗ്രസിന്റെ പ്രതികാര നടപടിയാണെന്നാണ് പ്രാദേശിക നേതാക്കൾ പറയുന്നത്. ഹാര്‍ദയില്‍ നിന്നുള്ള എംഎല്‍എ കമല്‍ പട്ടേലിന്റെ മകനായ സുദീപ് പട്ടേല്‍ (34) ആണ് അറസ്റ്റിലായത്. ഇയാള്‍ കിര്‍കിയ ജന്‍പഥ് പഞ്ചായത്തംഗമാണ്. ഏപ്രില്‍ 28 ന് സുദീപ് ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്നാണ് സുഖ്റാമിന്റെ പരാതി. ഫെയ്സ്ബുക്ക് പോസ്റ്റില്‍ കമല്‍ പട്ടേലിന്റെ ഭാര്യയുടെ പേരിലുള്ള കാര്‍ഷിക വായ്പ എഴുതി തള്ളിയെന്ന് കുറിച്ചതിന്റെ പേരിലായിരുന്നു ഭീഷണിയെന്നാണ് പരാതിയില്‍ പറഞ്ഞത്.
സുദീപ് തന്നെയും കുടുംബത്തെയും അസഭ്യം പറഞ്ഞെന്നും സുഖ്റാം ആരോപിച്ചു. അതെ സമയം പരസ്പരമുണ്ടായ വാക്കു തർക്കത്തിൽ ഇരു നേതാക്കളും അസഭ്യം പറയുകയും അന്യോന്യം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെ വധശ്രമക്കേസാക്കി മാറ്റി ഒരാളുടെ പേരിൽ മാത്രം കേസെടുത്തതിനെയാണ് ഇവർ വിമർശിക്കുന്നത്.
Post Your Comments