കോഴിക്കോട്: ഭക്ഷ്യ വിഷബാധയെ തുടർന്ന് സ്കൂൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് കൊയിലാണ്ടിയില്‍ കീഴ്പ്പയൂര്‍ വെസ്റ്റ് യുപി സ്കൂളിലെ 14 വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. രണ്ടു കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും 12 കുട്ടികളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ഇന്നലെ സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഇന്ന് പനിയും അസ്വസ്ഥതയും ഉണ്ടായത്. .
Post Your Comments