ലീഡ്‌സ്: ആവേശപ്പോരിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് കൊണ്ട് തകർപ്പൻ ജയം സ്വന്തമാക്കി ശ്രീലങ്ക. 20 റണ്‍സിനാണ് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയ 232 റൺസ് മറികടക്കാൻ മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന് സാധിച്ചില്ല. ലങ്കയുടെ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ 47 ഓവറില്‍ 212 റൺസിൽ പുറത്തായി.
SRI LANKA. HAVE. DONE. IT.
Sri Lanka secure a famous victory over the tournament hosts!#CWC19 | #ENGvSL pic.twitter.com/m5xigfcDdv
— ICC Cricket World Cup (@cricketworldcup) June 21, 2019
ബെൻ സ്റ്റോക്സ്( പുറത്താകാതെ 82) ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ജോ റൂട്ടും (57) ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചു. ജെയിംസ് വിന്‍സ്(14), ജോണി ബെയർസ്റ്റോ(0), ഓയിന്‍ മോര്‍ഗന്‍(21),ജോസ് ബട്‌ലര്‍(10), മൊയിന്‍ അലി(16) ,വോക്‌സ് (2), ആദില്‍ റഷീദ്(1) ആര്‍ച്ചർ (3),മാർക്ക് വുഡ് എന്നിവരാണ് പുറത്തായ താരങ്ങൾ. ശ്രീലങ്കയ്ക്കായി മലിംഗ നാല് വിക്കറ്റുകൾ എറിഞ്ഞിട്ടപ്പോൾ ധനഞ്ജയ മൂന്നും, ഉഡാന രണ്ടും,നുവാൻ ഒന്നും വിക്കറ്റുകൾ സ്വന്തമാക്കി.
Slinga Malinga – World Cup hero.#CWC19 | #ENGvSL pic.twitter.com/vTNHuSLO3s
— ICC Cricket World Cup (@cricketworldcup) June 21, 2019
എയ്‌ഞ്ചലോ മാത്യൂസാണ്(85) ലങ്കയെ മികച്ച സ്‌കോറിൽ എത്തിക്കാൻ സഹായിച്ചത്. ഫെര്‍ണാണ്ടോ(49), കുശാല്‍ മെന്‍ഡിസ്(46) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു. ദിമുത് കരുണരത്‌നെ(1), കുശാല്‍ പെരേര(2), ജീവന്‍ മെന്‍ഡിസ്(0), ധനഞ്ജയ ഡിസില്‍വ(29), തിസാര പെരേര(2), ഇസുരു ഉഡാന(6), ലസിത് മലിംഗ(1) എന്നിവര്‍ എളുപ്പത്തിൽ പുറത്തായി. മാത്യൂസിനൊപ്പം നുവാന്‍ പ്രദീപ് (1) പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ആര്‍ച്ചറും വുഡും മൂന്ന് വിക്കറ്റ് വീതം എറിഞ്ഞിട്ടപ്പോൾ ആദില്‍ റഷീദ് രണ്ടും, ക്രിസ് വോക്‌സ് ഒരു വിക്കറ്റും സ്വന്തമാക്കി.
Sri Lanka go 5th.
They desperately needed that win today.#CWC19 | #ENGvSL pic.twitter.com/TbGMjulYOX
— ICC Cricket World Cup (@cricketworldcup) June 21, 2019
ഈ ജയത്തോടെ ബംഗ്ലാദേശിനെ പിന്നിലാക്കി ശ്രീലങ്ക പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനം സ്വന്തമാക്കി. മൂന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട്.
Post Your Comments