![naseer](/wp-content/uploads/2019/06/naseer.jpg)
കണ്ണൂർ: വടകരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ സിഒടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. എ എൻ ഷംസീർ എംഎൽഎയുമായി അടുത്ത ബന്ധമുള്ള മുൻ ഡ്രൈവറും സിപിഎം കണ്ണൂർ ഏരിയ കമ്മിറ്റി ഓഫീസിലെ മുൻ സെക്രട്ടറി കൂടിയായായ രാജേഷിനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്‌തത്. ഈ കേസിലെ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന പൊട്ടിയം സന്തോഷിൽ നിന്നാണ് ഇയാളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചതെന്നാണ് സൂചന. മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി രണ്ട് ദിവസം പിന്നിടുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് ചുമതല ഒഴിയാനിരുന്നത് വൻ വിവാദങ്ങൾക്ക് കാരണമായതോടെ തലശ്ശേരി സിഐയെയും എസ്ഐയെയും കണ്ണൂർ റേഞ്ച് ഐജി തൽസ്ഥാനത്ത് നിലനിർത്തി.
Post Your Comments