മുംബൈ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന ബിഹാര്‍ സ്വദേശിനീയുടെ പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിയുടെ ഡിഎൻഎ പരിശോധന നടത്തണമെന്നു മുംബൈ പോലീസ്. ബിനോയ് കോടിയേരി നൽകിയ മുന്‍കൂര്‍ ജാമ്യഹർജിയുമായി ബന്ധപ്പെട്ട വാദത്തിനിടെ മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതിയിലാണ് പോലീസ് ഈ ആവശ്യം ഉന്നയിച്ചത്. പിതൃത്വം ഉറപ്പാക്കാൻ ഇതാവശ്യമാണ്. ഡിഎൻഎ സാമ്പിൾ എടുക്കുവാൻ ബിനോയിയെ കസ്റ്റഡിയിൽ എടുക്കണമെന്നും ഇയാൾ ഒളിവിലായതിനാൽ അന്വേഷണം മുന്നോട്ട് പോകുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. അതേസമയം ഡിഎന്‍എ പരിശോധനയെ പ്രതിഭാഗം കോടതിയില്‍ എതിര്‍ത്തു. യുവതിയുടെ പരാതി വ്യാജമായതിനാൽ ഡിഎൻഎ പരിശോധനയുടെ ആവശ്യമില്ലെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ജാമ്യവ്യവസ്ഥയില്‍ വിധി വരുന്നതുവരെ അറസ്റ്റ് തടഞ്ഞിട്ടില്ലെങ്കിലും പോലീസ് അറസ്റ്റിനു മുതിര്‍ന്നേക്കില്ലെന്നാണ് സൂചന. ഇന്നു സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ കോടതി ബിനോയിയുടെയും പ്രോസിക്യൂഷന്റെയും വാദം കേട്ടു. പരാതി വ്യാജമാണെന്നും ബ്ലാക്ക്‌മെയിലിംഗ് പണം തട്ടാന്‍ ശ്രമമാണെന്നും ബലാത്സംഗകുറ്റം നിലനില്‍ക്കില്ലെന്നും ബിനോയിയുടെ അഭിഭാഷകന്‍ അശോക് ഗുപ്ത ചൂണ്ടിക്കാട്ടി. ബലാത്സംഗമല്ല, ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാനുള്ള ശ്രമമാണിതെന്നും അഡ്വ.അശോക് ഗുപ്ത വാദിച്ചു
Post Your Comments